റിയാദിൽ നിരവധി കവർച്ച നടത്തിയ സംഘങ്ങളുടെ തലവൻ പിടിയിൽ

റിയാദ് : തലസ്ഥാന നഗരിയിൽ 40 കവർച്ച നടത്തിയ സംഘങ്ങളുടെ നേതാവായ കുടിയേറ്റ ഗോത്രക്കാരനായ മുപ്പതുകാരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരു കവർച്ച സംഘത്തിലെ കണ്ണികൾ അറസ്റ്റിലായാൽ മറ്റൊരു സംഘം രൂപീകരിച്ചാണ് പ്രതി മോഷണങ്ങൾ നടത്തിയിരുന്നത്.
റിയാദിലെ നാൽപ്‍പതു ഭവനങ്ങളിൽ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ കവർച്ചകൾ നടത്തിയതായി കണ്ടെത്തി. മോഷ്ടിച്ച് തിരിച്ചറിയപ്പെടാതിരിക്കുന്നതിന് മാറ്റങ്ങൾ വരുത്തിയ കാറുകളിൽ സഞ്ചരിച്ചാണ് സംഘം കവർച്ചകൾ നടത്തിയിരുന്നത്.