ഒമാനിൽ അറ്റ േസ്റ്റഷൻ സേവനങ്ങളുടെ നിരക്ക് വർദ്ധിച്ചു

മസ്ക്കറ്റ് : ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റ േസ്റ്റഷൻ സേവനങ്ങളുടെ നിരക്ക് വർദ്ധിച്ചു. വിവാഹ സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറ്റ േസ്റ്റഷൻ വിഭാഗം തലവൻമുഹമ്മദ് അൽ സൈഫ് പറയുന്നു.
ഈ വർഷം ആദ്യം മുതലാ ണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി നിജപ്പെടുത്തിയത്. അഞ്ച് വർഷം മുന്പ് വരെ എല്ലാ സേവനങ്ങൾക്കും മൂന്ന് റിയാലായിരുന്നു ഈടാക്കിയിരു ന്നത്. ഇതാണ് പത്ത് റിയാലായി ഉയർത്തിയത്.
എന്നാൽ പവർ ഓഫ് അറ്റോണി ഇതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ മന്ത്രാലയ ങ്ങൾ വിദേശികൾക്ക് നൽകുന്ന എല്ലാ സർട്ടിഫിക്കറ്റുകളും വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്യണം.