വി­ദേ­ശി­കളു­ടെ­ കൊ­ഴി­ഞ്ഞു­ പോ­ക്ക് : സൗ­ദി­യിൽ വാ­ടക 25 ശതമാ­നം കു­റഞ്ഞു­


റി­യാ­ദ് : ആശ്രി­ത ലെ­വി­ അടക്കമു­ള്ള സാ­ന്പത്തി­ക പരി­ഷ്‌കരണങ്ങളു­ടെ­ ഭാ­രം താ­ങ്ങു­ന്നതിന് കഴി­യാ­തെ­യും തൊ­ഴിൽ നഷ്ടപ്പെ­ട്ടും വി­ദേ­ശ കു­ടുംബങ്ങൾ കൂ­ട്ടത്തോ­ടെ­ സ്വദേ­ശങ്ങളി­ലേ­ക്ക് തി­രി­ച്ചു­പോ­കു­ന്നതിന് തു­ടങ്ങി­യതോ­ടെ­ സൗ­ദി­യിൽ ആറു­ മാ­സത്തി­നി­ടെ­ ഫ്ളാ­റ്റ് വാ­ടക 25 ശതമാ­നം വരെ­ കു­റഞ്ഞതാ­യി­ റി­യൽ എേ­സ്റ്ററ്റ് മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്നവർ പറഞ്ഞു­.

മുൻ കാ­ലത്ത് അടി­ക്കടി­ വാ­ടക ഉയർ­ത്തി­യി­രു­ന്ന കെ­ട്ടി­ട ഉടമകൾ ഇപ്പോ­ൾ വാ­ടകക്കാ­രെ­ നി­ലനി­ർ­ത്തു­ന്നതിന് സ്വമേ­ധയാ­ വാ­ടക കു­റക്കു­ന്നതിന് തയ്യാ­റാ­വു­കയാ­ണ്. പാ­ർ­പ്പി­ട വാ­ടക മേ­ഖലയിൽ കടു­ത്ത മാ­ന്ദ്യമാണ് നി­ലനി­ൽ­ക്കു­ന്നത്. 

ഫള്ാ­റ്റു­കൾ വാ­ടകക്ക് ലഭ്യമാ­ണെ­ന്ന് വ്യക്തമാ­ക്കു­ന്ന ബോ­ർ­ഡു­കളും ബാ­നറു­കളു­മാണ് എങ്ങും. കെ­ട്ടി­ടം നി­ൽ­ക്കു­ന്ന സ്ഥലത്തി­ന്റെ­യും കെ­ട്ടി­ടത്തി­ന്റെ­ പഴക്കത്തി­നും അനു­സരി­ച്ച് വാ­ർ­ഷി­ക വാ­ടകയിൽ ആയി­രം റി­യാൽ മു­തൽ അയ്യാ­യി­രം റി­യാൽ വരെ­ കു­റവു­ണ്ടാ­യി­ട്ടു­ണ്ട്. 2020ന് മു­ന്പാ­യി­ വാ­ടകകൾ ഉയരു­മെ­ന്ന് കരു­തു­ന്നി­ല്ല. 

റി­യൽ എേ­സ്റ്ററ്റ് വി­പണി­ കടു­ത്ത മാ­ന്ദ്യത്തി­ന്റെ­ പി­ടി­യി­ലാ­ണെ­ന്ന് ജി­ദ്ദ ചേംബർ ഓഫ് കൊ­മേ­ഴ്‌സി­ലെ­ പാ­ർ­പ്പി­ട കമ്മി­റ്റി­ പ്രസി­ഡണ്ട് എൻ­ജി­നീ­യർ ഖാ­ലിദ് ബാ­ശു­വൈ­ഇർ പറഞ്ഞു­. അടു­ത്തി­ടെ­ സർ­ക്കാർ സ്വീ­കരി­ച്ച നടപടി­കൾ റി­യൽ എേ­സ്റ്ററ്റ് വി­പണി­യിൽ പദവി­ ശരി­യാ­ക്കു­ന്നതിന് സഹാ­യകമാ­യി­ട്ടു­ണ്ടെ­ന്ന് ഖാ­ലിദ് ബാ­ശു­വൈ­ഇർ പറഞ്ഞു­. കി­ഴക്കൻ ജി­ദ്ദയിൽ മൂ­ന്നു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 19,000 റി­യാ­ലിൽ നി­ന്ന് 17,000 റി­യാ­ലാ­യും നാ­ലു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 22,000 റി­യാ­ലിൽ നി­ന്ന് 18,000 റി­യാ­ലാ­യും കു­റഞ്ഞി­ട്ടു­ണ്ടെ­ന്ന് റി­യൽ എസ്റ്റേ­റ്റ് മേ­ഖലാ­ നി­ക്ഷേ­പകൻ മു­ഹമ്മദ് അൽ­ഗാംദി­ പറഞ്ഞു­.

 ഉത്തര ജി­ദ്ദയിൽ നാ­ലു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 25,000 റി­യാ­ലിൽ നി­ന്ന് 20,000 റി­യാ­ലാ­യും മൂ­ന്നു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 21,000 റി­യാ­ലിൽ നി­ന്ന് 18,000 റി­യാ­ലാ­യും കു­റഞ്ഞി­ട്ടു­ണ്ട്. ദക്ഷി­ണ ജി­ദ്ദയി­ലും വാ­ടക കു­റഞ്ഞി­ട്ടു­ണ്ട്. ഇവി­ടെ­ നാ­ലു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 20,000 റി­യാ­ലിൽ നി­ന്ന് 17,000 റി­യാ­ലാ­യും മൂ­ന്നു­ ബെ­ഡ്‌റൂം ഫ്ളാ­റ്റി­ന്റെ­ വാ­ടക 19,000 റി­യാ­ലിൽ നി­ന്ന് 15,000 റി­യാ­ലാ­യും കു­റഞ്ഞി­ട്ടു­ണ്ടെ­ന്ന് മു­ഹമ്മദ് അൽ­ഗാംദി­ പറഞ്ഞു­.

You might also like

Most Viewed