ഇന്ത്യക്കാ­രനിൽ നി­ന്ന് ഏഴ് ലക്ഷം കവർ­ന്ന സംഘം അറസ്റ്റി­ൽ


റി­യാ­ദ് : പ്രശസ്തമാ­യ കന്പനി­യിൽ കാ­ഷ്യറാ­യി­ ജോ­ലി­ ചെ­യ്യു­ന്ന ഇന്ത്യക്കാ­രന്റെ­ പക്കൽ നി­ന്ന് ഏഴ് ലക്ഷം റി­യാൽ കവർ­ന്ന സംഘത്തെ­ റി­യാദ് പോ­ലീസ് അറസ്റ്റ് ചെ­യ്തു­. 

കന്പനി­യു­ടെ­ പണം ഹാ­ൻ­ഡ് ബാഗിൽ സൂ­ക്ഷി­ച്ച് പോ­കു­കയാ­യി­രു­ന്ന ഇന്ത്യക്കാ­രന്റെ­ വാ­ഹനം സു­ലൈ­ഡി­സ്ട്രി­ക്ടിൽ മനഃപൂ­ർ­വ്വം ഇടി­ച്ചി­ട്ട് തടഞ്ഞു­വെ­ച്ച സംഘം പി­ൻ­വശത്തെ­ചി­ല്ല് തകർ­ത്താണ് പണം അപഹരി­ച്ചത്.

പന്ത്രണ്ടംഗ പാ­കി­സ്ഥാ­നി­ സംഘത്തി­ലെ­ ഒരാൾ ഇന്ത്യക്കാ­രനെ­ ദേ­ഹോ­പദ്രവവും ഏൽ­പ്പി­ച്ചി­രു­ന്നു­. പരാ­തി­ ലഭി­ച്ച ഉടൻ രൂ­പീ­കരി­ച്ച പ്രത്യേ­ക അന്വേ­ഷണസംഘത്തി­ന്റെ­ വി­ദഗ്ദ്ധമാ­യ കരു­നീ­ക്കമാണ് പ്രതി­കളെ­ താ­മസംകൂ­ടാ­തെ­ വലയി­ലാ­ക്കി­യത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed