സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്

റിയാദ് : തണുപ്പിൽ നിന്ന് ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് തുടങ്ങി. സൗദിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു.
ജിദ്ദ, മക്ക, ബഹ്‌റ, അൽ ജമൂം എന്നിവിടങ്ങളിലാണ് കാറ്റ് വീശിയത്. കാറ്റിന്റെ വേഗത കാരണം ജിദ്ദ സീ പോർട്ടിൽ പ്രവർത്തനങ്ങൾ അൽപ്പ സമയം നിർത്തിവെച്ചിരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ റോഡുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വരുന്ന രണ്ടാഴ്ചയോടെ ചൂട് ശക്തമാകും.