അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ ഹജ്ജ് സജ്ജീകരണങ്ങൾ വിലയിരുത്തി

ജിദ്ദ : മക്ക മേഖല അസിസ്റ്റന്റ് ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ സൗദിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ സന്ദർശനംനടത്തി.
പാസ്പോർട്ട്, കസ്റ്റംസ്, ആരോഗ്യ മന്ത്രാലയം, ഇസ്ലാമികകാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും അസി. ഗവർണർ വിലയിരുത്തി. ഗതാഗത മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവിയുമായ സുലൈമാൻ ബിൻ അബ്ദുല്ല അൽ ഹമദാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഹജ്ജ് സീസൺ ആരംഭിച്ചതോടെ നിരവധി തീർത്ഥാടകർ സൗദിയിലെത്തിയിട്ടുണ്ട്. ഗോവയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടക സംഘമാണ് ഇന്ത്യയിൽ നിന്നും ഹജ്ജ് കർമ്മത്തിനെത്തിയ ആദ്യ സംഘം. 420 പേരാണ് ഗോവയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടക സംഘത്തിലുള്ളത്.