പൗരന്മാർക്കുള്ള സൗജന്യ പ്രതിമാസ പെട്രോൾ 100 ലിറ്ററാക്കാൻ കുവൈത്ത് ആലോചിക്കുന്നു

കുവൈത്ത് സിറ്റി : സ്വദേശികൾക്കുള്ള സൗജന്യ പ്രതിമാസപെട്രോൾ 100 ലിറ്ററാക്കി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 75 ലിറ്ററാണ് പൗരന്‍മാർക്ക് സൗജന്യമായി പ്രതിമാസം നൽകുന്നത്.
വാറ്റ്, സെലക്ടീവ് നികുതി, തുടങ്ങിയ നികുതികൾ വർദ്ധിക്കുന്പോൾ ജീവിത ചിലവ് കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ ആലോചന. കഴിഞ്ഞ വർഷം പെട്രോൾ വില വർദ്ധിപ്പിച്ചപ്പോഴാണ് സ്വദേശികൾക്ക് 75 ലിറ്റർ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.
കൂടുതൽ പെട്രോൾ സൗജന്യമായി നൽകുന്നതോടെയുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യതയെക്കുറിച്ച് പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം അവസാനം മുതൽ ആകും സൗജന്യ പെട്രോളിന്റെ അളവ് വർദ്ധിപ്പിക്കുക യെന്നാണ് വിവരം.