സ്വകാര്യവൽക്കരണം : സൗദിയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കന്പനികളുടെ കീഴിലാക്കും

ജിദ്ദ : സൗദി അറേബ്യയിലെ ആരോഗ്യമേഖല സ്വകാര്യവൽക്കരണത്തിലേക്ക്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും സ്വകാര്യ കന്പനികളുടെ കീഴിലാക്കും. സ്വകാര്യവൽ ക്കരണത്തിനുള്ള പ്രാരംഭ നടപടികൾ സാന്പത്തിക വികസന സമിതി ആവിഷ്‌ക്കരിച്ച് കഴിഞ്ഞു.
സ്വദേശികൾക്കും സർക്കാ ർ ചിലവിൽ ചികിത്സ ലഭിക്കുന്നവർക്കും നിർബന്ധ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിക്കൊണ്ടാകും സ്വകാര്യവൽക്കരണത്തിലേക്ക് രാജ്യം നീങ്ങുക. വിദേശികൾക്ക് തൊഴിൽ സ്ഥാപനങ്ങൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസിന് സമാനമായതോ മെച്ചപ്പെട്ടതോ ആയ ആതുര സേവനം ഇതോടെ സ്വദേശികൾക്കും ലഭിക്കും.
നിലവിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളെ അഞ്ച് സ്വകാര്യ കന്പനികൾക്ക് കീഴിലാക്കിയാകും സ്വകാര്യ വൽക്കരണത്തിന് തുടക്കമിടുക. സാന്പത്തിക വികസന സമിതിയുടെ നിർദ്ദേശങ്ങൾ ഉന്നതസഭ അംഗീകരിക്കുന്നതോടെ സ്വകാര്യവൽക്കരണം വേഗത്തിലാകും.
സൗദി വിഷൻ 2030ന്റെ ഭാഗമായാണ് ആരോഗ്യമേഖല സ്വകാര്യ വൽക്കരണത്തിലേക്ക് നീങ്ങുന്നത്. സ്വദേശികൾക്ക് കൂടി ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയിലൂടെ ചികിത്സ ലഭിക്കുന്ന സാഹചര്യം സംജാതമാകും.