ദിലീപ് വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന് : മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം


കൊച്ചി : ദിലീപ് വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. മമ്മൂട്ടിയുടെ കൊച്ചി, കടവന്ത്രയിലെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്‌. യോഗത്തിന്റെ പശ്ചാത്തലത്തില്‍ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമ്മ സുതാര്യമായ സംഘടനയാണെന്നും അമ്മയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വിഷയത്തില്‍ ഉണ്ടാകുമെന്ന് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അമ്മയുടെ ട്രഷററാണ്‌ ദിലീപ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed