പകപോക്കലിൽ അഗ്രഗണ്യനാണ് ദിലീപ് എന്നു സംവിധായകൻ വിനയൻ

കൊച്ചി : രാഷ്ട്രീയ രംഗത്തുള്ളതിന്റെ നൂറിരട്ടി വൈരാഗ്യ ബുദ്ധിയോടെ സിനിമ രംഗത്തു പ്രവർത്തിക്കുന്ന വ്യക്തിയാണു ദിലീപ് എന്നു സംവിധായകൻ വിനയൻ. പകപോക്കലിൽ അഗ്രഗണ്യനാണ് ദിലീപ്. വൈരാഗ്യ ബുദ്ധിയല്ല കലാകാരനു വേണ്ടത്. ഇത്തരത്തിലുള്ള ഒരു ഹീന കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചത് ഒരു നടനാണെന്നുള്ളതു ലോകത്തിനു മുന്നിൽ മലയാള സിനിമക്ക് അപമാനമാണ് – വിനയൻ പറഞ്ഞു.
വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണു താനെന്ന് നടനും സംവിധായകനുമായ ലാൽ പറഞ്ഞു. ആ ഞെട്ടൽ മാറിയിട്ടില്ല. എന്റെ അടുത്ത സുഹൃത്താണു ദിലീപ്. കൂടുതൽ കാര്യങ്ങൾ അറിയാതെ ഒന്നും പറയാനാവുന്നില്ല – ലാൽ പറഞ്ഞു.