സൗദി അറേബ്യയിൽ പ്രവാസികൾക്കുള്ള ലെവി പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ലെവി പ്രാബല്യത്തിലായി. എണ്ണ ഇതര വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനും സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിലാണ് വിദേശികൾക്ക് സൗദി അറേബ്യ ലെവി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആശ്രിത വി സയിൽ രാജ്യത്ത് തങ്ങുന്ന ഓരോരുത്തരും പ്രതിമാസം നൂറു റിയാൽ ലെവി ആയി നൽകണം. അടുത്ത വർഷം ജൂലൈ മുതൽ ലെവി ഇരട്ടിയാകും. പ്രതിമാസം ഇരുനൂറു റിയാൽ.
നിലവിൽ ആശ്രിത വിസയിൽ കഴിയുന്ന ഒരോ വിദേശിക്കും പ്രതിമാസം നൂറു റിയാലായിരിക്കും ലെവി ആയി ഈടാക്കുക. 2019 ജൂലൈ മുതൽ ഇത് മുന്നൂറു റിയാലും 2020ൽ ഇത് നാനൂറു റിയാലുമായി വർദ്ധിക്കും. വിദേശ തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങളിൽ നിന്നും അടുത്ത വർഷം ജനുവരി മുതൽ ലെവി ഈടാക്കും. സ്വദേശികളെക്കാൾ വിദേശികൾ കൂടുതലായി ജോലി ചെയ്യുന്ന കന്പനികൾ ഓരോ തൊഴിലാളിക്കും പ്രതിമാസം400 റിയാൽ എന്ന നിരക്കിൽ ലെവി നൽകണം. 2019ൽ ഇത് 600 റിയാലും 2020ൽ ഇത് എണ്ണൂറു റിയാലുമാകും. എന്നാൽ വിദേശ തൊഴിലാളികളുടെ എണ്ണം സ്വദേശികളെക്കാൾ കുറവുള്ള കന്പനികൾക്ക് ലെവിയിൽ നേരിയ ഇളവുണ്ട്.
ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 300 റിയാൽ എന്ന നിരക്കിലായിരിക്കുംലെവി. 2019ൽ ഇത് 500 റിയാലായും 2020ൽ ഇത് 700 റിയാലായും വർദ്ധിക്കും. സർക്കാർ ലെവി ആയി ഈടാക്കുന്ന തുക ജീവനക്കാരുടെ ശന്പളത്തൽ നിന്ന് ഈടാക്കുമെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്.