അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരികൾ നാട്ടിലേയ്ക്ക് മടങ്ങി

റിയാദ്: ദമാം വനിതാ അഭയകേന്ദ്രത്തി ൽ എത്തപ്പെട്ട ഇന്ത്യക്കാരായ രണ്ടു വീട്ടുജോലിക്കാരികൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനികളായ താജ്, മുംതാസ്സ് എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗം സാംസ്കാരികവേദിയും, സൗദി അധികൃതരും സഹായിച്ചതിനാലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത്. മുംതാസ് അഞ്ചു മാസങ്ങൾക്ക് മുന്‍പാണ് ദമാമിൽ ഒരു സൗദിയുടെ വീട്ടിൽ ജോലിയ്ക്കെത്തിയത്. ആദ്യമൂന്ന് മാസം ശന്പളം കൃത്യമായി കിട്ടിയെങ്കിലും, പ്രയാസമേറിയ ജോലിയും, അതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളും കാരണം നാലുമാസങ്ങൾക്കുശേഷം അവ ർ ആ വീട് ഉപേക്ഷിച്ച്, സൗദി പോലീസിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു.താജ് നാല് മാസങ്ങൾക്ക് മുന്‍പാണ് ദമാംമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവിന്റെ സ്പോൺസറുടെ ഒരു ബന്ധുവിന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല, രാപകൽ ജോലി ചെയ്യിക്കുകയുംഭർത്താവിനോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും താജ് പറയുന്നു.