സൗദിയിൽ സ്വകാര്യ മേഖല: വനിതകളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നു

റിയാദ്:സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെ പ്രവൃത്തി സമയം ക്രമീകരിക്കുന്നു. ഇതിനായി പുതിയ നിയമം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഇതു പ്രകാരം രാത്രി വൈകി വനിതകളെ ജോലി ചെയ്യാൻ അനുവദിക്കില്ല. നിയമം നടപ്പാക്കുന്നതോടെ രണ്ട് വർഷത്തിനുള്ളിൽ രണ്ടര ലക്ഷം സ്വദേശി വനിതകൾക്ക് തൊഴിൽ ലഭ്യ മാകുമെന്നു വിദഗ്ദ്ധർചൂണ്ടിക്കാട്ടി. വനിതാ തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിക്കുന്നതോടെ കൂടുതൽ സ്വദേശി വനിതകൾ ജോലിചെയ്യാൻ സന്നദ്ധരാകുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യുന്നതിന് വിലക്കേർപ്പെ ടുത്തുന്ന നിയമം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം തുടങ്ങി.
ഇതുസംബന്ധിച്ച കരട് നിയമം ഉന്നതാധികാര സമിതിക്ക് സ മർപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ആറ് വർഷത്തിനിടെ പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശി വനി തകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി സ്വദേശിവൽക്കരണ വി ഭാഗം ഡയറക്ടർ ആബിദ് അൽ അഖാ ദ് പറഞ്ഞു. 2011ൽ സ്വകാര്യ മേഖലയി ലെ സ്വദേശി വനിതകൾ 1,20,000 ആ യിരുന്നു. നിലവിൽ അഞ്ച് ലക്ഷം സ്വ ദേശി വനിതകൾ സ്വകാര്യ മേഖലയി ൽ ജോലി ചെയ്യുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. ദീർഘമായ ഡ്യൂട്ടിയും രാത്രി ജോ ലിയും ഒഴിവാക്കുന്നതോടെ വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ ക്ക്പരിഹാരമാകും. വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത ഗതാഗ ത സൗകര്യവും ഒരുക്കും. ഇതിനുള്ള പദ്ധതി ജിദ്ദയിലും റിയാദിലും പരീ ക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തായും മന്ത്രാലയം വ്യക്തമാക്കി.