വഴിയാത്രികർക്ക് ഇഫ്താർ കിറ്റുമായി ട്രിവാൻഡ്രം ക്ലബ്

മനാമ: വഴിയാത്രികർക്ക് ഇഫ്താർ കിറ്റുകൾ നൽകി ശ്രദ്ധേയമാവുകയാണ് ട്രിവാൻഡ്രം ക്ലബ്. റമദാൻ വൃതം തുടങ്ങിയ അന്ന് മുതൽ ബഹ്റിനിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്ലബ് അംഗങ്ങൾ ഡ്രൈ ഫ്രൂട്സും, വെള്ളവും അടങ്ങുന്ന കിറ്റാണ് നൽകുന്നത്.
ക്ലബ് പ്രസിഡണ്ട് ഷിബു കുമാർ, ഇഫ്താർ കമ്മറ്റി കൺവീനർ യെഹിയ, മറ്റ് കമ്മറ്റി അംഗങ്ങളായ ഷാജി, ഫസലുദ്ദീൻ, നിസാം, വിശാഖ് എന്നിവരാണ് നേതൃത്വം നൽകുന്നത്.