സൗദിയില്‍ 'മൗസൂന്‍ നിതാഖാത്' വരുന്നു

കൊച്ചി : സൗദി വിഷന് 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയില് സ്വദേശിവത്കരണത്തിനായി പുതിയ നിതാഖാത് പദ്ധതി വരുന്നു. സന്തുലിത സ്വദേശിവത്കരണം എന്നർത്ഥം വരുന്ന 'മൗസൂന്‍ നിതാഖാത്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ വര്ഷം അവസാനം നിലവിൽ വരും. മുഖ്യസ്ഥാനങ്ങളെല്ലാം വിദേശികള് കൈയടക്കിവെച്ചിരിക്കുന്നത് മൂലമുള്ള അസന്തുലിതാവസ്ഥ മാറ്റാനാണ് മൗസൂന് നിതാഖാത് കൊണ്ടുവരുന്നത്.
വിദേശ തൊഴിലാളികളെ ഒഴിവാക്കാതെ തന്നെ പ്രധാന ജോലികളിൽ സ്വദേശികളെ നിയമിക്കുകയാണ് മൗസൂന്‍ നിതാഖാത്തിലൂടെ ചെയ്യുന്നത്. അങ്ങനെ ഘട്ടം ഘട്ടമായി പ്രവാസികളെ പൂർണമായും ഒഴിവാക്കുകയും, നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയുമെന്നാണ് നിഗമനം.
ഇത് പ്രവാസികളെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്നതാണ്. പഴയ നിതാഖാത് നടപ്പാക്കിയ സ്ഥാപനങ്ങളിലും മൗസൂന്‍ നിതാഖാത് നടപ്പാക്കേണ്ടതായി വരും. പദ്ധതി നടപ്പിലാകുന്നതോടെ വേണ്ടത്ര സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ എണ്ണം മഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുത്തും.