തൊഴിലാളികളില്ല ; കുവൈറ്റിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ നീണ്ട ക്യൂ


കുവൈറ്റിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ തൊഴിലാളികള്‍ കുറവായതോടെ വാഹനങ്ങളുടെ നീണ്ട നിര. പെട്രോള്‍ സ്റ്റേഷന്‍ ഔട്ട്ലെറ്റുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനം വരെ കൊവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇതോടെ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം കുറഞ്ഞതോടെ ലഭ്യമാവുന്ന സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളുടെ തിരക്കാണ് ഈ പ്രതിസന്ധിക്ക് കാരണം. മഹാമാരി കാലത്തും തുടര്‍ന്നും നിലനിന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും കുവൈറ്റിന് പുറത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സ്വദേശികളായ തൊഴിലാളികളെ ആശ്രയിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിയെന്ന് ഒല ഫ്യുവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു.

സ്വദേശികളാകട്ടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യതയോ പരിശീലനമോ ഇല്ലാത്തവരാണ്. പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണവും തൊഴിലാളികള്‍ക്ക് പരിശീലനമോ ഇല്ലാത്തതുമാണ് നീണ്ട നിരക്ക് കാരണം. മണിക്കൂറുകളോളം വരിയില്‍നിന്ന് ഉപഭോക്താക്കളും വലയുകയാണ്. തിരക്ക് കൂടുന്നതിനനുസരിച്ച് കൈകാര്യം ചെയ്യാനാവാതെ ഉഴലുകയാണ് സ്വദേശി ജീവനക്കാര്‍. തിരക്ക് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുമായി കമ്പനി അധികൃതരും ജീവനക്കാരും മുന്നിലുണ്ട്. ഈ പ്രശ്‌നം തരണം ചെയ്യാന്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ നിന്ന് സ്വയം പെട്രോള്‍ നിറക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.


You might also like

Most Viewed