ജമ്മു കാശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാഷ്മീരിൽ മൂന്നിടത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടിച്ചു. പുൽവാമയിൽ രണ്ടും ഗന്ദർബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ പാക് ഭീകരനാണെന്ന് പോലീസ് അറിയിച്ചു. ഹന്ദ്വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ അവസാനിച്ചു. രാജ്വാർ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.