വെള്ളപ്പൊക്കം; വഡോദരയിൽ വിമാനത്താവളം അടച്ചു, ട്രെയിനുകൾ വഴിതിരിച്ചു


വ‍ഡോദരഛ കനത്ത മഴയിൽ ഗുജറാത്തിലെ വഡോദരയിൽ വെള്ളപ്പൊക്കം. വിമാനത്താവളം അടച്ചു. രണ്ടു ആഭ്യന്തര സർവീസുകൾ റദ്ദാക്കി. 12 മണിക്കൂറിൽ 400 മില്ലീമീറ്റർ മഴയാണ് ബുധനാഴ്ച വഡോദരയിൽ ലഭിച്ചത്. വെള്ളപ്പൊക്കമായതിനാൽ നഗരത്തിലൂടെയുള്ള ട്രെയിൻ സർവീസുകളില്‍ ചിലത് വഴി തിരിച്ചുവിട്ടു. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ പ്രാദേശിക ഭരണകൂടത്തോട് സർക്കാർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വിജയ് രൂപാണി യോഗം വിളിച്ചു. രക്ഷാപ്രവർത്തനത്തിന് ഭരണകൂടവുമായി സഹകരിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. അഹമ്മദാബാദലും സൂറത്തിലും പഞ്ച്മഹലിലും ശക്തമായ മഴയാണ് ഉണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed