ഹജ്ജ്: ഖത്തര്‍ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി
ജിദ്ദ: ഖത്തറിലെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യഭൂമിയിലെത്തി അവരുടെ ആരാധനകള്‍ നിര്‍വഹിക്കാന്‍ എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.ഖത്തര്‍ പൗരന്മാര്‍ക്ക് തീര്‍ഥാടനത്തിന് വരാനുള്ള തടസ്സങ്ങള്‍ ഗവണ്‍മെന്‍റ് ഒഴിവാക്കിക്കൊടുക്കണം. സൗദി അറേബ്യ ഖത്തര്‍ പൗരന്മാര്‍ക്ക് തീര്‍ഥാടനത്തിന് തടസ്സം നില്‍ക്കുന്നു എന്ന ആരോപണം ഹജ്ജ് മന്ത്രാലയം നിഷേധിച്ചു. അതേസമയം, ഹജ്ജിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ല. ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഹജ്ജിന് വേണ്ട എല്ലാ സൗകര്യങ്ങളും സൗദി ഒരുക്കും. ഒാണ്‍ലൈന്‍ വഴി ഹാജിമാര്‍ക്ക് താമസവും മറ്റും ലഭ്യമാക്കാന്‍ അവസരമുണ്ട്. ഖത്തര്‍ എയര്‍വേസ് ഒഴികെ മറ്റു മാര്‍ഗങ്ങളില്‍ ഹജ്ജിന് വരാവുന്നതാണ് എന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

