ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഖത്തർ സന്ദർശനം ഞായറാഴ്ച മുതൽ

ദോഹ : വ്യവസായ, വാണിജ്യ തലങ്ങളിൽ ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം 24, 25 തീയതികളിൽ ദോഹ സന്ദർശിക്കും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുടെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെ വ്യവസായികളുമായി ചർച്ച നടത്തും.
2022ലെ ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്.സി), ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളുമായി കോൺഫെഡറേഷ ൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.