ദുബൈ പോലീസിന് ഇനി ഇലക്ട്രിക് കാറും

ദുബൈ : ദുബൈ പോലീസിന്റെ വാഹന ശ്രേണിയിൽ ഇനി ഇലക്ട്രിക് കാറും. ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷോയാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ നിർമ്മിച്ച് ദുബൈ പോലീസിന് നൽകിയത്. ശബ്ദരഹിത ഇലക്ട്രിക് കാറിന്റെ സേവനം ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ലഭ്യമാവും.
പോലീസ് വാഹന ശ്രേണിയിലെ ഏറ്റവും പുതിയ താരമായ ഇലക്ട്രിക് കാറിനെ ട്വിറ്ററിലൂടെയാണ് ദുബൈ പോലീസ് പരിചയപ്പെടുത്തിയത്. 50 ഇലക്ട്രിക് വാഹനങ്ങൾ രാജ്യാന്തര വിമാനത്താവളത്തിൽ സേവനത്തിന് വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം ദുബൈ പോലീസ് അറിയിച്ചിരുന്നു.
മക്ലാരെൻ എം.പി 4−12സി, ബുഗാട്ടി വെയ്റോൺ, ആസ്റ്റൺ മാർട്ടിൻ വൺ− 77 തുടങ്ങിയ സൂപ്പർ കാറുകൾക്ക് പുറമെ നിസാൻ ജി.ടി.ആർ, നിസാൻ പട്രോൾ തുടങ്ങിയവയും ഉൾപ്പെടും.