ലോ­കത്തി­ലെ­ ഏറ്റവും വലി­യ തൂ­ക്കു­പാ­ലം സൗ­ദി­യിൽ ഒരു­ങ്ങു­ന്നു­


ജിദ്ദ : ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം സൗദിയിൽ ഒരുങ്ങുന്നു. സൗദിയിലെ മെട്രോ കന്പനിയാണ് പദ്ധതിയ്ക്ക് പിന്നിൽ. 74 മീറ്റർ വീതിയുള്ള പാലത്തിന് 380 മീറ്റർ നീളവും 51 മീറ്റർ ഉയരവുമുണ്ടാകും.

നിർമ്മാണം പൂർത്തിയാകുന്പോൾ ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലമെന്ന ഖ്യാതിയാണ് ഇത് നേടുക. കാറുകൾക്കായി ആറ് വരിയും കാൽ‍നട യാത്രക്കാർക്ക് രണ്ട് വരിയുമാണ് ഒബൂർ തൂക്ക് പാലത്തിനുണ്ടാകുക. 

കോർണിഷ് ട്രാം, നേവൽ‍ ടാക്‌സി, ഒബൂർ തൂക്കുപാലം എന്നീ പൊതുഗതാഗത പദ്ധതികളുടെ നിർമ്മാണം സ്വകാര്യ മേഖലയെ ഏൽ‍പ്പിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.

You might also like

  • Straight Forward

Most Viewed