2022 ഫിഫ ലോകകപ്പ്: അൽ ബയാത്ത് സ്റ്റേഡിയ നിർമ്മാണം ആരംഭിച്ചു

ദോഹ: 2022 ഫിഫ ലോകകപ്പ് ടൂർണമെന്റിലെ സെമി ഫൈനൽ മത്സരവേദിയായ അൽഖോറിലെ അൽ ബയാത് േസ്റ്റഡിയ നിർമ്മാണം ആരംഭിച്ചു. േസ്റ്റഡിയത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് അൽ ബയാത് േസ്റ്റഡിയം പ്രോജക്ട് ഡയറക്ടർ ഡോ. നാസ്സർ അൽ ഹജിരി പറഞ്ഞു. ദോഹയിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള േസ്റ്റഡിയത്തിൽ 60,000 ഇരിപ്പിടങ്ങളാണുള്ളത്. ജർമൻ ഡിസൈനിംഗ് സ്ഥാപനമാണ് േസ്റ്റഡിയത്തിന്റെ മേൽക്കൂരയുടെ ഘടന തയ്യാറാക്കിയത്. ഇറ്റലിയിലാണ് മേൽക്കൂര നിർമ്മിച്ചത്.
േസ്റ്റഡിയത്തിന്റെ മുഖപ്പിന്റെ ഘടന ജർമനിയിലാണ് തയ്യാറാക്കിയത്. മുഖപ്പിന്റെ രൂപഘടന തയ്യാറാക്കി തുർക്കിക്ക് അയയ്ക്കും. മനോഹരമായി മുറിച്ച് േസ്റ്റഡിയത്തിന് അനുയോജ്യമായ തരത്തിലേക്ക് മാറ്റി പൂർണത നൽകിയശേഷം തുർക്കിയിൽനിന്ന് മുഖപ്പ് വീണ്ടും ദോഹയിലെത്തും. പോളിടെട്രാഫ്‌ളൂറോ എത്തിലിന്‍ ഉപയോഗിച്ചാണ് മുഖപ്പ് നിർമ്‍മിക്കുന്നത്. പരന്പരാഗത നാടോടി കൂടാരത്തിന് സമാനമാണ് േസ്റ്റഡിയത്തിന്റെ രൂപഘടന. വിഖ്യാത ഫുട്‌ബോൾ േസ്റ്റഡിയങ്ങളായ മ്യൂണിച്ചിലെ അലിയൻസ് അറീന, റിയോ ഡീ ജനീറോയിലെ മാറക്കാന എന്നിവിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതും പ്ലാസ്റ്റികും മറ്റ് ഘടകങ്ങളും ചേർന്നുള്ള പ്രത്യേക വെള്ളമിശ്രിതമായ പോളിടെട്രാ ഫ്‌ളൂറോ എത്തിലിൻ ആണ്.