ഖത്തറി­ലേയ്­ക്കു­ള്ള വി­നോ­ദസഞ്ചാ­രി­കളു­ടെ­ വരവിൽ വർ­ദ്ധന


ദോഹ : ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ വർദ്ധന. ഖത്തർ ടൂറിസം അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് മുൻ വർഷത്തെക്കാൾ കൂടുതൽ വിനോദ സഞ്ചാരികൾ ഖത്തറിലെത്തി. യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളുടെ വരവിൽ 10 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. 

ഈ വർഷം ആദ്യ പകുതിയിൽ രണ്ടര ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് യൂറോപ്പിൽ നിന്നെത്തിയത്. അമേരിക്കൻ സഞ്ചാരികളുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധന ഉണ്ട്. അതേസമയം ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ളവരുടെ വരവിൽ 4 ശതമാനം വീതം വർദ്ധനയുണ്ട്.

ഖത്തറിലെ ടൂറിസം വിപണി കൂടുതൽ വിപുലീകരിക്കാനായതും സഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കാനായതുമണ് വിനോദസഞ്ചാരികളുടെ വരവിൽ വർദ്ധന ഉണ്ടാകാൻ കാരണമെന്ന് ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസർഹസൻ അൽ ഇബ്രാഹിം പറഞ്ഞു.

ഉപരോധത്തിനിടയിലും ടൂറിസം രംഗത്തെ ഈ വളർച്ച ഖത്തറിന് കൂടുതൽ കരുത്ത് നൽ‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനായി വിസ നടപടികളിൽ‍ സമീപകാലത്ത് ഇളവ് പ്രഖ്യാപിച്ചത് ഗുണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസ്റ്റ് വിസ അപേക്ഷ ഓൺ ലൈൻ മാർഗത്തിലും ലഭ്യമാക്കിയതിന് പിന്നാലെ 80ഓളം രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതിയും അടുത്തിടെ നൽകിയിരുന്നു. 

ട്രാൻസിറ്റ് യാത്രക്കാർക്ക് 96 മണിക്കൂർ രാജ്യത്ത് തങ്ങാനുള്ള അനുമതിയും കഴിഞ്ഞ വർഷം മുതൽ നടപ്പാക്കി. ഈ കാരണങ്ങളെല്ലാം വിനോദസഞ്ചാരികളുടെ വരവ് വർദ്‍ധിക്കാൻ കാരണമായി. ടൂറിസം രംഗത്ത് കൂടുതൽ വളർച്ച ഉടൻ വരുമെന്നും ഹസൻ അൽ ഇബ്രാഹിം അറിയിച്ചു. 

ഈ മാസം 27ന് നെക്സ്റ്റ് ചാപ്റ്റർ ഓഫ് ഖത്തർ നാഷണൽ ടൂറിസം സെക്ടർ സ്ട്രാറ്റജി 2030 എന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed