ലോകത്തിലെ ആദ്യത്തെ സ്മാർട് പോലീസ് സേവനകേന്ദ്രം ദുബൈയിൽ


ദുബൈ : ലോകത്തിലെ ആദ്യത്തെ സ്മാർട് പോലീസ് സേവന കേന്ദ്രം ദുബൈയിലെ സിറ്റി വോക്കിൽ ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സ്മാർട് നഗരത്തിലെ സ്മാർട് പോലീസ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തത്. 

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട് പോലീസ് േസ്റ്റഷനിൽ മനുഷ്യ ഇടപെടലില്ലാതെ സേവനം പൂർത്തിയാക്കാൻസാധിക്കുമെന്നതാണ് പ്രത്യേകത. 27 പ്രധാന സേവനങ്ങളും 33 അനുബന്ധ സേവനങ്ങളുമാണ് ഈ കേന്ദ്രം വഴി ലഭ്യമാവുക. ജനങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാൻ സാധിക്കുന്ന ഇത്തരം സേവനകേന്ദ്രങ്ങൾ എമിറേറ്റിലെ മറ്റു താമസ കേന്ദ്രങ്ങളിൽ കൂടി സ്ഥാപിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നൽകി. എല്ലാ മേഖലകളിലും ദുബൈയിയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണു നൂതന സേവനം സജ്ജമാക്കിയത്. ജനങ്ങൾക്ക് സമസ്ത മേഖലകളിലും അത്യാധുനിക സേവനം ലഭ്യമാക്കുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടാണ് ഇത്തരമൊരു സേവനത്തിനു പ്രചോദനമായത്. 

ദുബൈ പോലീസ് പൊതു സുരക്ഷാ ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻതമീം, ദുബൈ പോലീസ് മേധാവി മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി, എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

You might also like

  • Straight Forward

Most Viewed