ഓണാഘോഷ പരിപാടിക്ക് ഈ മാസം 22ന് സമാപനം


കുവൈത്ത് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ വിവിധ ഏരിയകളിൽ ഒരു മാസമായി നീണ്ട്‌ നിന്ന ഓണാഘോഷ പരിപാടിക്ക് ഈ മാസം 22ന് അസോസിയേഷന്റെ ഫഹാഹീൽ ഏരിയയിൽ സമാപനം കുറിക്കുന്നു.

തൃശൂർ അസോസിയേഷന്റെ സാൽമിയ ഏരിയയിൽ സെപ്റ്റംബർ 8ന് 120 ഓളം വനിതകൾ അണിചേർന്ന തിരുവാതിരകളിയോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്, സെപ്റ്റംബർ 15ന് അബ്ബാസിയ ഭാരതീയ വിദ്യാഭവൻസ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ അസോസിയേഷന്റെ ഏരിയകളായ അബ്ബാസിയഏരിയ, ഫർവാനിയഏരിയ, ജഹറ ഏരിയയും സംയുക്തമായി ആഘോഷിച്ച ഓണാഘോഷത്തിന് ആയിരങ്ങൾ പങ്കെടുത്തു.

സെപ്‌റ്റംബർ 22ന് വെള്ളിയാഴ്ച്ച മംഗഫ് റോയൽ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് തുടങ്ങുന്ന അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും പ്രശസ്ത പാചക വിദഗ്ദ്ധൻ ശ്രീ. കൃഷ്ണൻ ഇളയത് സ്വാമി (ഇരിങ്ങാലകുട,തൃശൂർ ) അവർകളുടെ നേതൃത്വത്തിൽ പാചകം ചെയുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസത്തെ സമാപന സമ്മേളനത്തോടെ തൃശൂർ അസോസിയേഷന്റെ ഓണാഘോഷത്തിന് തിരശീല വീഴും.

You might also like

  • Straight Forward

Most Viewed