ഖത്തറിൽ വാ­ഹനാ­പകടം : തൃ­ശ്ശൂർ സ്വദേ­ശി­ മരി­ച്ചു­


ദോഹ : ഖത്തറിൽ തൃശ്ശൂർ സ്വദേശി ഡെസർട് സഫാരിക്കിടെ അപകടത്തിൽ മരിച്ചു. കൈപ്പമംഗലം ചെറുവട്ടത്ത് അബ്ദുസലാമിന്റെ മകൻ നബീൽ ശബാനാണ് (26) മരിച്ചത്. തിങ്കളാഴ്ച സുഹൃത്തുക്കളോടൊപ്പം ഈദ് ആഘോഷിക്കുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിസൈദിൽ ഡെസർട് സഫാരിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു.  

ദോഹ സി.ഡി.സിയിൽ എൻവയോൺമെന്റൽ എൻജിനീയറായിരുന്നു നബീൽ ശബാൻ. അനിലയാണ് മാതാവ്. ഭാര്യ: റസിയ സുബൈർ. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരൻ: നിബുൽ റോഷൻ. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സ്വീകരിച്ചതായി കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറി യിച്ചു.

You might also like

  • Straight Forward

Most Viewed