ഒമാനിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിയമം എടുത്തുമാറ്റേണ്ടെന്ന് അറബിക് പോളിംഗ് റിസൾട്ട്

മസ്‌ക്കറ്റ് : നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിയമത്തിൽ രണ്ട് ഗവൺമെന്റ് വോട്ടെടുപ്പുകളിലും ഒമാൻ പൗരന്മാരിൽ അധികം പേരും പിന്തുണ നൽകിയതായി റിപ്പോർട്ട്. ഒരാഴ്ച നീണ്ടുനിന്ന അറബിക്ക് ലാങ്ക്വേജ് പോളിംഗിൽ അവരോട് ആവശ്യപ്പെട്ടത് എത്ര പേർ എൻ.ഒ.സിയെ പിന്തുണയ്ക്കുന്നു, എത്ര പേർ എതിർക്കുന്നു എന്ന് വോട്ട് ചെയ്യാനാണ്. രണ്ട് പബ്ലിക്ക് പോളിംഗും സംഘടിപ്പിച്ചത് ഗവൺമെന്റിന്റെ ഇംപ്ലിമെന്റേഷൻ സപ്പോർട്ട് ആൻഡ് ഫോളോ അപ്പ് യൂണിറ്റാണ്. സോഷ്യൽ മീഡിയ വഴിയായിരുന്നു ഒമാൻ റസിഡന്റ്‌സിന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചത്.
അറബിക് പോളിംഗ് റിസൾട്ട് കാണിക്കുന്നത് കൂടുതൽ സ്വദേശികളും എൻ.ഒ.സി നിബന്ധനകൾ എടുത്തുകളയുന്നതിന് എതിർപ്പുള്ളവരാണെന്നാണ്. ഇത് 62 ശതമാനത്തോളം വരും. അതേസമയം എൻ.ഒ.സി എടുത്തുകളയുന്നതിനോട് യോജിക്കുന്നത് 32 ശതമാനം പേരുമാണ്. ബാക്കി ആറു ശതമാനം പേർ ഇതേക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായമില്ലാത്തവരാണ്. അറബിക്ക് പോളിംഗിൽ 7117 വോട്ടർമാരാണ് പങ്കെടുത്തത്.
ഇംഗ്ലീഷ് ഭാഷ പോളിംഗിൽ പങ്കെടുത്തത് 28000 പേരാണ്. ഇംഗ്ലീഷ് ഭാഷ പോളിംഗ് ബുധനാഴ്ചയാണ് അവസാനിക്കുക.