യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില കുറയും

അബുദാബി : അടുത്ത മാസം യു.എ.ഇയിൽ ഇന്ധ ന വില കുറയും. ലീറ്ററിന് പത്തു ഫിൽസ് വീതമായിരിക്കും പെട്രോൾ വിലയിൽ കുറവുണ്ടാവുക. പുതിയ നിരക്കു പ്രകാരം നിലവാരം കൂടിയ സൂപ്പർ 98 പെട്രോൾ വില 1.86 ദിർഹം ആകും. നിലവിൽ ഇത് 1.96 ആണ്. സ്പെഷ്യൽ 95 പെട്രോളിന് ഒരു ദിർഹം 85 ഫിൽസിൽ നിന്ന് ഒന്നേമുക്കാൽ ദിർഹമായി. 1.78 ഉണ്ടായിരുന്ന ഇ പ്ലസിന്റെ വില 1.68ലെത്തി.
ഡീസൽ വിലയിൽ ആറു ഫിൽസിന്റെ കുറവായിരിക്കും ഉണ്ടാകുക. ലീറ്ററിന് 1.90 ദിർഹത്തിൽ നിന്ന് 1.84 ദിർഹമായി. തുടർച്ചയായ രണ്ടാം മാസമാണ് യു.എ.ഇയിൽ ഇന്ധനവില കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവിലയും ഉൽപ്പാദന ചെലവും കണക്കിലെടുത്താണ് ഓരോ മാസവും വില നിശ്ചയിക്കുക.