തേജ് ചുഴലിക്കാറ്റ്; ഒമാനിൽ ശക്തമായ മഴ

ഇന്ത്യയിലും ഒമാനിലും ഭീതിവിതച്ച തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീരംതൊട്ടു. യെമൻ തീരത്താണ് പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കൂറിൽ 48 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. അടുത്ത മണിക്കൂറിൽ കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്നാണ് റിപ്പോർട്ട്. അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഒമാനിൽ ശക്തമായ മഴതുടരുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാവിലെയും തുടർന്നു. തീരപ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് സൂചന.
േെിെി