മസ്കത്തിൽ ആറുവയസ്സുകാരി കാറപകടത്തിൽ മരിച്ചു

പാലാരിവട്ടം സ്വദേശികളുടെ മകൾ മസ്കത്തിൽ കാറപകടത്തിൽ മരിച്ചു. പാലാരിവട്ടം മസ്ജിദ് റോഡിൽ താമസിക്കുന്ന ഒളാട്ടുപുറം ടാക്കിൻ ഫ്രാൻസിസിന്റെയും ഭവ്യ ടാക്കിന്റെയും മകൾ അൽന ടാക്കിനാണ് (6) മസ്കത്തിലെ സീബിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ അൽനയ്ക്ക് ഗുരുതര പരുക്കേറ്റു. മസ്കത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് അൽന. ടാക്കിനും ഭവ്യയും മസ്കത്തിലാണു ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുൻപാണു കുടുംബം നാട്ടിൽ വന്നു മസ്കത്തിലേക്കു മടങ്ങിയത്. സംസ്കാരം ഇന്നു വൈകിട്ട് 3നു പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ. അൽനയുടെ സഹോദരങ്ങൾ: അഭിനാഥ്, ആഹിൽ.
36346