മസ്കത്തിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടച്ചുപൂട്ടി

ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇതിന്‍റെ ഭാഗമായി ബൗശർ വിലായത്തിൽ 468 പരിശോധനകൾ അധികൃതർ നടത്തി. എട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. നാല് കടകൾ അടച്ചുപൂട്ടുകയും ചെയ്തതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അധികൃതർ നിർദേശിച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ ഭക്ഷ്യവിതരണ സ്ഥാപനങ്ങളും തയാറാകണമെന്ന് മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
tuftui