അറബിക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം അതി തീവ്ര ന്യൂനമർദമായി മാറിയതായി ഒമാൻ

അറബിക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം അതി തീവ്ര ന്യൂനമർദമായി മാറിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇത് വരും മണിക്കൂറിനുള്ളിൽ കാറ്റഗറി ഒന്നിൽപെടുന്ന ചുഴലികാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അറബിക്കടലിന്റെ തെക്ക്−മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ഒമാൻ തീരങ്ങളിൽ നിന്ന് 1,160 കിലോമീറ്റർ അകലെയാണെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇത് സുൽത്താനേറ്റിനെ നേരിട്ട് ബാധിക്കാതെ വടക്ക്−വടക്കുപടിഞ്ഞാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
qwet5et