ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനൽ കപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങും


ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങും. ഇംഗ്ലണ്ടിലെ ഓവലിൽ വെെകുന്നേരം മൂന്നിനാണ് മത്‌സരം. പേസിനെ പിന്തുണയ്ക്കുന്നതാണ് ഓവലിലെ പിച്ച്. ടോസ് നിര്‍ണായകമാണ്. ഓരോ ദിവസം കഴിയുംതോറും ബാറ്റിംഗ് കൂടുതല്‍ ദുഷ്‌കരമാകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത. ഇരു ടീമുകളും ഇതുവരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയിട്ടില്ല. ഓസ്ട്രേലിയയിലും ഇന്ത്യയിലും വച്ച് നടന്ന മത്സരങ്ങളില്‍ കങ്കാരുക്കളെ തറപറ്റിച്ചെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ. അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ 2-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടന്നത്.

മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ ആദ്യസംഘം മേയ് 24ന് തന്നെ ഓവലില്‍ എത്തിയിരുന്നു. മികച്ച പേസര്‍ നിരയുമായിട്ടാണ് ഓസീസ് കളത്തിലിറങ്ങുക. പരിക്കേറ്റ ജോഷ് ഹേസില്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടാകും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരോടൊപ്പം പന്തെറിയുക. ഹേസല്‍വുഡിന് പകരക്കാരനായി എത്തിയ മൈക്കിള്‍ നെസറിനെ പിന്തള്ളിയാണ് സ്‌കോട്ട് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്.
പ്ലേയിംഗ് ഇലവനില്‍ നദാല്‍ ലിയോണായിരിക്കും ഓസ്ട്രേലിയയുടെ ഏക സ്പിന്നര്‍.
അതേസമയം, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ശാര്‍ദുല്‍ താക്കൂറോ ഉമേഷ് യാദവോ കൂടിയെത്തും. ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (കാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ൻ, നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മൈക്കല്‍ നെസര്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (കാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശുഭ്മാന്‍ ഗില്‍, ശാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്ട്, ഉമേഷ് യാദവ്.

article-image

sfddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed