കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുന്നു ; ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ഒമാനില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി.സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനാണ് (എസ്.എഫ്.എ.എ.ഐ) ജീനവക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട കാര്യം അറിയിച്ചത്. ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, തടവ്, പിഴ, പൊതു ജോലികള്‍ ചെയ്യുന്നത് വിലക്കല്‍ തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്