12 വയസിന് താഴെയുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി

ഒമാൻ: രാജ്യത്ത് കൊവിഡ് വ്യാപിച്ച് വരുന്ന സമയത്താണ് കൂടുതൽ നിയന്ത്രണങ്ങളുമായി ഒമാന്‍ സുപ്രീം കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മാളുകളിലും കടകളിലും പ്രവേശിക്കാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം സുപ്രീം കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങനെ തന്നെയായിരിക്കും. സ്ഥാപനങ്ങൾ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. തീരുമാനം കർശനമായി നടപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ സുപ്രീം കമ്മിറ്റിയുടെ തീരുമാനം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. പൊതു−സ്വകാര്യ സ്കൂളുകളിലെയും ഉന്നത വിദ്യാർത്ഥികളെയും (മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ്,വൊക്കേഷണൽ ട്രെയിനിങ്) എന്നിവയുടെ സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം പഠനം വിദൂര വിദ്യാഭ്യാസ രീതിയിൽ തുടരാനും കമ്മിറ്റി തീരുമാനിച്ചു. എന്നാൽ 12ാം ക്ലാസുകാരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമായും ഹാജരാകുന്നതിന്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് ഇനിയും വർദ്ധിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പിന്നീട് അറിയിക്കും എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.