ആശങ്ക പടർത്തി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'മത്രാ' പ്രവിശ്യയില്‍ കൊവിഡ് വ്യാപനം


മസ്‌കറ്റ്: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'മത്രാ' പ്രവിശ്യയില്‍ നിന്നും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടുന്നത് മലയാളികളില്‍ ആശങ്കയുണ്ടാക്കുന്നു. എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ഒമാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ധിക്കുന്നതും വെറസ്സിന്റെ പ്രഭവ സ്ഥാനം 'മത്രാ' പ്രവിശ്യ ആയതുമാണ് ഇന്ത്യക്കാരെ ആശങ്കയിലാക്കിയത്. 'മത്രാ' പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളില്‍ ഏറിയ പങ്കും മലയാളികളടങ്ങിയ ഇന്ത്യക്കാരാണ്. ഭൂരിഭാഗവും മലയാളികളാണ്.

ഈ പ്രവിശ്യയിലുള്ള മൂന്നു ഇന്ത്യന്‍ സ്‌കൂളുകളിലായി 17,000 വിദ്യാര്‍ത്ഥികളും 1000ത്തോളം അദ്ധ്യാപകരുമുണ്ട്. രാജ്യത്ത് വൈറസു ബാധിക്കുന്നവരില്‍ 50 % വിദേശികളാണെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed