ഒമാനില്‍ 62 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 546


മസ്കറ്റ്: ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 546 ആയി. 3 പേര്‍ മരിച്ചു. 109 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 434 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്.

മന്ത്രാലയത്തിൽ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ ലോക്ക്ഡൗൺ ഇന്ന് രണ്ടാം ദിവസവും തുടരുകയാണ്. സഞ്ചാരത്തിന് കർശന നിയന്ത്രണമാണുള്ളത്. ഒമാനിലെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാനം ഏർപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ പദ്ധതിയില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed