ഒമാനിൽ വാഹനം മറിഞ്ഞ് മൂന്ന് മലയാളികൾ മരിച്ചു

മസ്‌ക്കറ്റ് : ഇബ്രിയിൽ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞു മൂന്നു മലയാളികൾ മരിച്ചു. പത്തനംതിട്ട, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ സ്വദേശി ശജീന്ദ്രൻ, പത്തനംതിട്ട സ്വദേശികളായ സുകുമാരൻ നായകർ, രജീഷ് എന്നിവരാണ് മരണപ്പെട്ടത്. സുകുമാരൻ നായകരും രജീഷും ഇബ്രി ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ ടെക്‌നീഷ്യന്‍മാരാണ്.
ശജീന്ദ്രൻ സ്വകാര്യ കന്പനിയായ യുണീക്കിലെ ജീവനക്കാരായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സൊഹാറിലെ അന്പലത്തിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇബ്രിയിൽ നിന്നും സുഹൃത്തുക്കള്‍ സൊഹാറിലേക്ക് തിരിച്ചത്. സ്വദേശിയുടെ മിനി ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. നിയന്ത്രണംവിട്ട വാഹനം വാദിയിലേക്ക് മറിയുകയായിരുന്നു.