ഭക്ഷണശാലകൾക്ക് കർശ്ശന മുന്നറിയിപ്പുമായി മസ്ക്കറ്റ്

മസ്ക്കറ്റ് : രാജ്യത്തെ ഭക്ഷണശാലകൾക്ക് കർശ്ശന മുന്നറിയിപ്പുമായി നഗരസഭ രംഗത്ത്. അനധികൃത വിൽപനക്കാരിൽ നിന്ന് പാചകം ചെയ്ത ഭക്ഷണം വാങ്ങുന്നത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരിക്കലും അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. കാലാവധി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഇവർ ഭക്ഷണ സാധനങ്ങൾ തയ്യാറാക്കുന്നത്. നിയമലംഘനങ്ങളോട് ഒരുവിധ നീക്കുപോക്കുകളും കാണിക്കില്ല.
നിയമലംഘനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്ക് പുറമെ മസ്കത്ത് നഗരസഭ കനത്ത പിഴയും ശിക്ഷാനടപടികളും സ്വീകരിച്ചുവരുന്നുണ്ട്. നിയമലംഘനത്തിന് 10 ദിവസം വരെ റസ്റ്റോറന്റ് അടച്ചിടാനും രണ്ടായിരം റിയാൽ വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും നഗരസഭാ വക്താവ് അറിയിച്ചു.