അറബ് മേഖലയിലെ ആദ്യ മൃഗശാല അടച്ചു പൂട്ടി

ദുബൈ : അറബ് മേഖലയിലെ ആദ്യ മൃഗശാലയായ ദുബൈ സൂ അടച്ചുപൂട്ടി. അപൂർവ കാഴ്ചകൾ സമ്മാനിച്ച മൃഗശാല ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് അടച്ചത്. മൃഗങ്ങളെ കൂടുതൽ വിശാലമായ ദുബായ് സഫാരിയിലേക്ക് മാറ്റി. ദുബായിൽ മാത്രമല്ല, അറബ് മേഖലയിലും ഒരു യുഗത്തിന്റെ അവസാനമാണിതെന്ന് 25 വർഷം മൃഗശാലയിൽ ജോലി ചെയ്ത ഡോ. റിസാ ഖാൻ പറഞ്ഞു. 1967 മേയിൽ തുറന്ന മൃഗശാല മൃഗങ്ങളെക്കുറിച്ച് അറിയാൻ ജനങ്ങളെ കൂടുതൽ സഹായിച്ചെന്ന് ഖാൻ പറഞ്ഞു.
അടുത്തമാസം രണ്ടിനാണ് ദുബായ് സഫാരി പ്രവർത്തനം ആരംഭിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ജീവനക്കാരെ ആദരിച്ചു. ദുബായ് സഫാരിയിലായിരിക്കും ഇനി ഇവർ ജോലി ചെയ്യുക.