ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരത്തിൽ വൻ വർദ്ധന

മസ്്ക്കറ്റ് : കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇന്ത്യയും ഒമാനും നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ വ്യാപാരം നടന്നെന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ധെ. വരും സാന്പത്തിക വർഷത്തിൽ വ്യാപാരത്തിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാനും ഇന്ത്യയും തമ്മിൽ വർഷങ്ങളായുള്ള നയതന്ത്ര ബന്ധവും, ഭൂമിശാസ്ത്രപരമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുകേയുള്ളൂവെന്നു ഒമാൻ ചേബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ പറഞ്ഞു.