സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാൻ ആധുനിക സംവിധാനങ്ങളുമായി മസ്‌കറ്റ്

മസ്‌കറ്റിൽ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് നിയന്ത്രിക്കാൻ കൊറിയന്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി (കെ.ഐ.എസ്.എ), ദക്ഷിണ കൊറിയയിലെ ഡ്യൂസന്‍ ബിസോന്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കുന്നു. വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ നിന്നും, കുറ്റകൃത്യങ്ങളില്‍ നിന്നും, സൈബര്‍ ലോകത്തെ സുരക്ഷിതമാക്കുവാനാണ് ഈ സംവിധാനമെന്ന് അധികൃതര്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുകയാണ് ലബോറട്ടറിയുടെ ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഐ.സി.ടി അധിഷ്ഠിതമായ ഉപകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ അത്യാധുനിക സംവിധാനങ്ങളാണ് ലബോറട്ടറിയില്‍ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സൈബര്‍ കുറ്റവാളികളെ കണ്ടത്തൊനും ഈ സംവിധാനങ്ങളിലൂടെ സാധിക്കും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 90,000 ഹാക്കിങ്ങുകള്‍ ഉണ്ടായതായി അധികൃതര്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ഇത്രയധികം വര്‍ധിച്ചുവരുന്നതിനാൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് മസ്കറ്റ്.
ഐ.ടി.എയുടെ റുസൈല്‍ കോംപ്‌ളക്‌സില്‍ ഈയാഴ്ച മുതൽ ലാബ് പ്രവര്‍ത്തിച്ചുതുടങ്ങും.