സ്വപ്നങ്ങളുടെ ട്രാക്കില്‍
20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ അത്ഭുതതാരം ഹിമ ദാസ് ഇപ്പോള്‍ പുതിയ സ്വപ്നങ്ങളുടെ ട്രാക്കിലാണ്. തന്റെ നേട്ടങ്ങള്‍ തന്റെ ഗ്രാമത്തിന്റെ പുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഈ സുവര്‍ണതാരം. എന്നിലൂടെ ജന്മഗ്രാമത്തിലേക്ക് വൈദ്യുതിയും നല്ല റോഡുകളും വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.' അന്താരാഷ്ട്ര മീറ്റുകളില്‍ മെഡലുകള്‍ നേടിയ സന്തോഷത്തേക്കാള്‍ ഹിമയുടെ സന്തോഷം അതായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ വിവിധ യൂറോപ്യന്‍ മീറ്റുകളിലായി അഞ്ചു സ്വര്‍ണമാണ് ഹിമാ ദാസ് ഓടിപ്പിടിച്ചത്. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്‌റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്.
തുടര്‍ച്ചയായ മെഡല്‍ നേട്ടത്തില്‍ ഹിമയുടെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല.ഈ വര്‍ഷം ദോഹയില്‍ ലോകചാമ്ബ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പിക്കുക, പിന്നാലെ മെഡല്‍ നേട്ടവും. യോഗ്യതനേടാനുള്ള അവസരം ജൂലായ് മാസത്തിലെ മീറ്റുകളില്‍ നേരിയ വ്യത്യസത്തിലാണ് നഷ്ടമായത്. ഇനി ഓഗസ്റ്റില്‍ നടക്കുന്ന മീറ്റില്‍ നേട്ടം കൈവരിക്കാനാണ് ഹിമയുടെ ശ്രമം.

