പാക്കിസ്ഥാനിൽ കാമുകനും വീട്ടുകാർക്കുമൊപ്പം ഭക്ഷണം കഴിച്ച് അഞ്ജു; വീഡിയോ പുറത്ത്
കാമുകനെ കാണുന്നതിനായി പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു എന്ന യുവതിയുടെ കൂടുതല് വീഡിയോ ദൃശ്യങ്ങള് പുറത്ത്. നസ്രുല്ലയോടും ബന്ധുക്കളോടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോള് ട്വിറ്ററില് വന്നിരിക്കുന്നത്. ഫാത്തിമ എന്ന പേര് അഞ്ജു സ്വീകരിച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്ട്ട് വന്നിരുന്നു. ഇപ്പോള് വന്നിരിക്കുന്ന വീഡിയോയില് അഞ്ജു ശിരോവസ്ത്രം ധരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന് പ്രദേശമായ പാക്ക്തുങ്ക്വയിലേക്കാണ് രാജസ്ഥാനിലെ അല്വാറില് നിന്നുള്ള വിവാഹിത കൂടിയായ അഞ്ജു പോയത്. ഇവര് യുപിയിലെ കൈലോറിലാണ് ജനിച്ചതെന്നും റിപ്പോര്ട്ടുകളിലുണ്ട്.
DSDSADSSAD

