മൈക്ക് വിവാദം; പോലീസ് കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി


കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതിന്‍റെ പേരിലെടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്‍റോണ്‍മെന്‍റ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തടസത്തിന് കാരണം മൈക്ക് സെറ്റിന്‍റെ തകരാര്‍ അല്ലെന്ന് പോലീസ് വ്യക്തമാക്കി. ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.

article-image

sdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed