പ്രളയം ബാധിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ


ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന പ്രദേശത്താണ് സംഭവം നടന്നത്. എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. തന്നെ അടിച്ച സ്ത്രീയോട് ക്ഷമിച്ചിരിക്കുന്നതായും നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഈശ്വര്‍ സിംഗ് പ്രതികരിച്ചു. സ്ത്രീ എംഎല്‍എ തല്ലുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

article-image

ADDSDSDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed