ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ‍ ഗാന്ധി ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും


അപകീർ‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ‍ ഗാന്ധി ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി ഹർ‍ജി തള്ളിയ സാഹചര്യത്തിൽ‍ തുടർ‍ നിയമ നടപടികൾ‍ കോണ്‍ഗ്രസ് ആരംഭിച്ചു. രാഹുൽ‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സുപ്രിംകോടതിയിൽ‍ ഹാജരാവുക. മോദി പരാമർ‍ശവുമായി ബന്ധപ്പെട്ട അപകീർ‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് ഇന്നലെയും ഗുജറാത്ത് ഹൈക്കോടതിയിൽ‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹർ‍ജിയിൽ‍ വിധി പറഞ്ഞത്. 

വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സൂറത്ത് കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്താത്തതിനാൽ‍ രാഹുൽ‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കില്ല എന്ന സ്ഥിതി വന്നിരുന്നു. 2019ൽ‍ കോലാറിൽ‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമർ‍ശത്തിനാണ് രാഹുൽ‍ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർ‍ഷം തടവു ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. മോദി പരാമർ‍ശവുമായി ബന്ധപ്പെട്ട അപകീർ‍ത്തി കേസിൽ‍ സൂറത്ത് കോടതി മാർ‍ച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ‍ഗാന്ധിയെ ശിക്ഷിച്ചത്.

article-image

rdy

You might also like

  • Lulu Exchange
  • Straight Forward

Most Viewed