അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; പനീര്‍സെല്‍വത്തിന്‍റെ മകന്‍റെ എംപി സ്ഥാനം ഹൈക്കോടതി റദ്ദാക്കി

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി. തേനി എംപി പി.രവീന്ദ്രനാഥ് കുമാറിന്‍റെ 2019ലെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മണ്ഡലത്തിലെ വോട്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ രവീന്ദ്രനാഥ് തന്‍റെ വരുമാന സ്രോതസ് മറച്ചുവച്ചതുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പി.മിലാനി എന്ന വോട്ടറാണ് കോടതിയെ സമീപ്പിച്ചത്. ജസ്റ്റീസ് എസ്.എസ്.സുന്ദറിന്‍റേതാണ് ഉത്തരവ്.
ഒ.പനീര്‍സെല്‍വത്തിന്‍റെ മകനാണ് പി. രവീന്ദ്രനാഥ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എംപിയാണ്. വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്.
adsadsadsads