ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്

ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയും കാൻസർ രോഗ ബാധിതനുമായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങൾ ഒരുലക്ഷത്തി എൺപത്തയ്യായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴ് രൂപ സ്വരൂപ്പിച്ച് നൽകി. 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരണപ്പെട്ടത്.
വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് ധനസഹായം കൈമാറി.
ംുംുി